ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇഷ്ടമുള്ള ജോലി നിങ്ങളെ തേടിയെത്തും തീർച്ച !!!
സ്വയം തിരിച്ചറിവ്
ഒരു തൊഴിൽ മേഖല തിരഞ്ഞെടുക്കുമ്പോൾ സ്വയം തിരിച്ചറിവ് പ്രധാനം ആണ്. നമ്മുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും, അഭിരുചികളെ കുറിച്ചും വ്യക്തമായ ധാരണ ആവശ്യമാണ്.നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം
വിദ്യാഭ്യാസ യോഗ്യതകളെയും മറ്റു നേട്ടങ്ങളെയും മിക്കവാറും നോക്കികാണുന്നത് ബയോഡാറ്റ തയ്യാറാക്കുന്നതിനുവേണ്ടിമാത്രമാണ് എന്നാൽ സ്വന്തം കഴിവുകൾ തിരിച്ചറിയാനും അതുവഴി ആത്മവിശ്വാസം നേടുവാനും മികച്ച ജോലി കരസ്ഥമാക്കുന്നതിനും അത് സഹായിക്കുന്നു.ലക്ഷ്യ ബോധം
നമ്മളെക്കുറിച്ചും നമ്മുടെ നേട്ടങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായാൽ നേടിയെടുക്കേണ്ട ജോലിയെക്കുറിച്ചു വ്യക്തത വരുത്തുക എന്നതാണ് പ്രധാനം.നല്ല ഒരു കരിയർ പ്ലാനിങ്ങിനു വ്യക്തമായ ലക്ഷ്യ ബോധം പ്രധാനമാണ്.ദീർഘകാലമായി മനസിൽ കൊണ്ടുനടക്കുന്ന ഇഷ്ടമുള്ള ജോലി നേടിയെടുക്കന്നതിനു ചിട്ടയായ പരിശീലനവും ആസൂത്രണവും അത്യാവശ്യമാണ് .പരിശ്രമിക്കുകയാണെങ്കിൽ എത്രവലിയ ലക്ഷ്യവും കൈപ്പിടിയിലാക്കാം. അതിനായി മികച്ച പ്ലാനിങ് ആണ് വേണ്ടത്
ഉദാഹരണത്തിന്:-
- വലിയ ലക്ഷ്യങ്ങളെ കുറഞ്ഞ കാലയളവുള്ള ചെറിയ ടാസ്ക്കുകളാക്കി മാറ്റുക
- ലക്ഷ്യങ്ങൾ തയ്യാറാക്കുമ്പോൾ കൃത്യതയുണ്ടായിരിക്കുക
- ലക്ഷ്യങ്ങൾ സമയബന്ധിതമായീ തീർക്കുക
- ചെറിയ ദൂരങ്ങളുള്ളതായിരിക്കണം ഓരോ ലക്ഷ്യങ്ങളും
കരിയർ പ്ലാനിങ് എന്ത്? എന്തിനു?
കൃത്യമായ കരിയർ പ്ലാനിങ്ങുകളില്ലാതെ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്ന ഒത്തിരി ആൾക്കാർ നമ്മുക്ക് ചുറ്റുമുണ്ട്.കോഴ്സ് കഴിഞ്ഞതിനു ശേഷമോ ജോലി കിട്ടിയതിനു ശേഷമോ ആയിരിക്കും മിക്കവരും ഇതല്ല തനിക്കു വേണ്ടിയിരുന്നത് എന്ന് തിരിച്ചറിയുക.വ്യക്തമായ ലക്ഷ്യമോ വേണ്ടത്ര പ്ലാനിങ്ങോ ഇല്ലാതെ പോയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.ദീർഘകാല വലിയ കരിയർ ലക്ഷ്യമിടുന്നവർ അതിനുവേണ്ട ചെറു ശ്രമങ്ങൾ ഇപ്പോഴേ തുടങ്ങുന്നത് നല്ലതാണ് .കൃത്യമായ പ്ലാൻ തയ്യാറാക്കി ലക്ഷ്യബോധത്തോടെ പരിശ്രമിച്ചാൽ ഏതു വലിയ ലക്ഷ്യവും നമുക്ക് നേടാനാവും....!!!
Comments
Post a Comment