Posts

Showing posts from December, 2023

ആരും തിരിഞ്ഞു നോക്കാതെ സ്വകാര്യ കംപ്യൂട്ടർ അദ്ധ്യാപകരും ജീവനക്കാരും; ദുരിതക്കയത്തിൽ, ജീവിതം വഴിമുട്ടി ഒരു പറ്റം അദ്ധ്യാപകർ

Image
ഇപ്പോൾ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന വിഭാഗമാണ് കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരും അവിടെ ജോലി ചെയ്യുന്നവരും. കേരളത്തിലാകമാനം 2000 ന് മേൽ സ്ഥാപനങ്ങളാണുള്ളത് ഇവിടങ്ങളിലെ പതിനായിരങ്ങളുടെ കുടുംബങ്ങൾക്ക് വരുമാനം നിലച്ചിട്ട് മൂന്ന് മാസമായി. ഔദ്യോഗിക Lock down വരുന്നതിനു മുമ്പേ പൂട്ടിയിടേണ്ടി വന്ന സ്ഥാപനങ്ങൾ ആണ് കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മറ്റു കോളേജുകളുടെയും സ്കൂളുകളുടെയും ഗണത്തിൽ നിന്നും വ്യത്യസ്ഥമായി ഗവൺമെന്റിന് നികുതിയടക്കുന്നവയാണ് ഇത്തരം സ്ഥാപനങ്ങൾ .സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ജോലി ലഭിക്കുന്നതിനായി വൈദഗ്ദ്യം നേടി അനുയോജ്യമായ സർട്ടിഫിക്കേഷൻ കരസ്ഥമാക്കാൻ സമീപിക്കുന്ന ട്രെയിനിംഗ് സെന്ററുകളാണ് ഇത്തരം സ്ഥാപനങ്ങൾ.പൊതുഗതാഗതങ്ങൾ, ഷോപ്പിംഗ് മാളുകൾ, ആരാധാനാലയങ്ങൾ ,മദ്യ വിൽപനശാലകൾ, ഹോട്ടലുകൾ തുടങ്ങിയവ തുറക്കാൻ അനുമതി നൽകിയിട്ടും ഒരോ മണിക്കൂറിടവിട്ട് ലഘു ബാച്ചുകളിലായി ആൾകൂട്ടങ്ങളില്ലാതെ Lock down ന് മുമ്പും പ്രവർത്തിച്ചുകൊണ്ടിരുന്ന ഗവൺമെന്റ് നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കുവാൻ തയ്യാറാകുന്ന ഇത്തരം കംപ്യൂട്ടർ വിദ്യാഭ്യാസ സ